Wednesday, May 11, 2011

കാന്ത ഭഗവാന്‍....

പുട്ടപര്‍ത്തിയിലെ വെറുമൊരു രാജുവായിരുന്ന സത്യാ നാരായണ രാജു മൂത്ത സഹോദരന്‍ രത്നം രാജുവിനോടൊപ്പം താമസിച്ചിരുന്ന കാലത്ത് പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ഒന്ന് ബോധം കേട്ട് വീണു.ബോധം വന്നത് മുതല്‍ ഇഷ്ടന്‍ തുടങ്ങിയ നാടകം കളിയാണ്.വെറുതെ ചിരിക്കുകയും കരയുകയും പദ്യങ്ങള്‍ ചൊല്ലുകയും ചെയ്തു കൊണ്ടിരുന്ന രാജുവിനെയും തൂക്കി ഡോക്ടെറുടെ അടുത്ത് പോയി.ഡോക്ടെര്‍ ഹിസ്ടീരിയ ആണെന്ന് വിധിയെഴുതി.
മഹാരാഷ്ട്രയിലെ ഷിര്‍ദി സായി ബാബയായി പുനര്‍ജ്ജന്മം പൂണ്ടാവനാണെന്ന അവകാശ വാദവും കൊണ്ട് അവന്‍ അതിനെ നേരിട്ടു.
ആളുകള്‍ കാല്‍ച്ചുവട്ടില്‍ പൊന്നും പണവും ചൊരിയാന്‍ തുടങ്ങിയപ്പോള്‍ രാജു അങ്ങ് വളര്‍ന്നു. അസൂയാവഹമായ വളര്‍ച്ച. പതിറ്റാണ്ടുകള്‍ക്ക് ശേഷം രാജു എന്ന സത്യ സായി ബാബ മരണം എന്ന മഹാ സത്യത്തിനു മുമ്പില്‍ മറ്റെല്ലാ ജീവനുകളെയും പോലെ കീഴടങ്ങേണ്ടി വന്നപ്പോളാണ് അതിലും വലിയ സത്യം ജനങ്ങളറിയുന്നത്.ഭക്തരുടെ തലയ്ക്കു ചവുട്ടിയും തല കുമ്പിടീച്ചും ബാബ സമ്പാദിച്ചിരിക്കുന്നത്  ഒന്നര ലക്ഷം കോടിയാണ്. തീര്‍ത്തും അനൌദ്യോഗികമായ കണക്കാണിത്. രാഷ്ട്രീയ തമ്പ്രാക്കന്മാരും ബിസിനസ് മേലാളന്മാരും പോരടിച്ചും കൊലവിളിച്ചും സ്വപ്നം പോലും കാണാന്‍ കഴിയാത്ത തുകയാണത്‌.അത് പുട്ടപര്‍ത്തിയിലെ കഥ.
കോഴിക്കോട്ടെ കാന്തപുരത്തു ആലങ്ങം പൊയില്‍ അബൂബക്കര്‍ എന്ന AP കാന്തപുരത്തിന് രചിക്കാനുള്ള കഥ വേറെയാണ്. ഒരു മുടിത്തുമ്പ്‌ കൊണ്ട് ലോകം വാഴുന്ന കഥ.
പ്രവാചകന്റെതെന്നു പറഞ്ഞു അബൂദാബിയില്‍ നിന്ന് എഴുന്നള്ളിച്ചു കൊണ്ട് വന്ന ഈ മുടിയുടെ ആധികാരികതയെ ചോദ്യം ചെയ്യാത്ത ഒറ്റ മുസ്‌ലിം സംഘടനകളും ഇന്ന് കേരളത്തില്‍ ഇല്ല. കാന്തപുരത്തിന്റെ അനുയായീ വൃന്ദം മാത്രമാണ് ഈ നീച കൃത്യത്തിനു കൂടു നിക്കുന്നത്.
സ്വയം അസ്ഥിത്വമില്ലാത്ത ഒരു ജനക്കൂട്ടത്തെയും വാലില്‍ പിടിപ്പിച്ചു നടത്തി ഇയാള്‍ ജയ് വിളിച്ച് മുന്നില്‍ നടക്കുന്നത് എവിടെക്കാണെന്ന് കേരള ജനത ഇന്ന് മനസ്സിലാക്കിയിട്ടുണ്ട്.
നാട് നീളെ വേദികള്‍ കെട്ടുകയും സംസ്കാര ശൂന്യതയും വിവരമില്ലായ്മയും വിളിച്ച് പറഞ്ഞ് സ്വയം നഗ്നരായിത്തീരുകയും ചെയ്യുന്ന സ്ഥിതിയിലാണിപ്പോ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്.പറഞ്ഞത് വിഴുങ്ങുകയും വിഴുങ്ങിയത് ഓക്കാനിക്കുകയും വീണ്ടും അതെടുത്തു ഒജീനമാക്കുകയും ചെയ്ത് ഇളിഭ്യരാവുന്ന വീഡിയോ ദൃശ്യങ്ങള്‍ വരെ നെറ്റില്‍ സുലഭാമായതോടെ ഇസ്ലാമിന്‍റെ നവോത്ഥാനത്തെ അസൂയാവഹമായ കണ്ണുകളിലൂടെ നോക്കിക്കാണുന്നവര്‍ക്കതൊരു ദൃശ്യവിരുന്നായി. 
എന്നിട്ടും ഞങ്ങളാണ് അഹല്സുന്ന: എന്ന് കടക്കലും തലക്കലും വെച്ച് കെട്ടിയിട്ടാണിക്കൂട്ടര്‍ വേദികളില്‍ വാ കീറുന്നത്.
ഇസ്ലാമിനോട് പുലബന്ധം പോലുമില്ലാത്ത കബര്‍ പൂജയും വ്യക്തിപൂജയും പൌരോഹിത്യവും പ്രചരിപ്പിക്കാന്‍ വേണ്ടി മാത്രമാണിവരിപ്പോള്‍ വേദികള്‍ കെട്ടുന്നത്.
ഇസ്ലാമിന്റെ ഒരു മൂല്യത്തെ പോലും അതിന്‍റെ സത്തയോടെ വായിച്ചറിയാന്‍ കഴിയാതെ ആ മൂല്യങ്ങള്‍ക്ക് മുകളില്‍ പൌരോഹിത്യത്തിന്റെ പൊറുക്കാന്‍ കഴിയാത്ത അഹങ്കാരം കൊണ്ടിവര്‍ കാളീയമര്‍ദ്ദനം നടത്തി.ഇപ്പോള്‍ പ്രവാചകന്റെതെന്നു പറഞ്ഞ് ഒരു മുടിത്തുമ്പും പൊക്കിപ്പിടിച്ച് പൂജകര്‍ക്കൊരു ഗേഹം പണിയാന്‍ പിരിവിനിറങ്ങിയിരിക്കുന്നു.
ഈ മുടിത്തുമ്പിനു തുമ്പു ചോദിച്ച കേരളീയന്റെ മുമ്പിലേക്കെടുതിട്ട സനാദ് എന്ന് പറയുന്ന തുമ്പ് അലിയാത്ത മുട്ടന്‍ കല്ലുകളായി തൊണ്ടയില്‍ കുരുങ്ങി.അത് സനാദ് അല്ലായിരുന്നു എന്നത് തന്നെ കാരണം .സനാദ് എന്ന് പറഞ്ഞ് തക്ബീര്‍ മുഴക്കി മര്‍കസില്‍ വായിച്ചു കേള്‍പ്പിച്ചത് മുടി കൊടുത്ത അബൂദാബിക്കാരന്‍ ഖസ്രജിയുടെ വാപ്പ വല്യാപ്പമാരുടെ പേരുകളായിരുന്നു.
മര്‍കസില്‍ ദിവ്യ ദര്‍ശനത്തിനു കാത്തു നിന്ന ആയിരക്കണക്കിന് ദാസന്മാരുടെ ത്രിപ്തിക്ക് ആ ഒരു വാറോല മതിയായിരുന്നു.ഖുര്‍ആനിലും സുന്നത്തിലും വിശ്വസിക്കുന്ന  വിശ്വാസി സമൂഹം ഉരകല്ലില്‍ ഉരച്ചു നോക്കി വ്യാജം എന്ന് ബോധ്യം വന്നതിനാല്‍ ആ മുടിയെ തള്ളിപ്പറയാന്‍ നിര്‍ബന്ധിതരായി.
പ്രവാചക തിരു ശേഷിപ്പുകളെ കളങ്കം വരുത്താനുള്ള ഈ ഹീന ശ്രമത്തിനെതിരെ ശബ്ദിക്കുന്നവരെ പ്രവാചകനിന്ദകരെന്നും സത്യനിഷേധികള്‍ എന്നും നേതാവും ശിഷ്യഗണങ്ങളും ചേര്‍ന്ന് ഇപ്പോളും വിളിച്ച് കൊണ്ടിരിക്കുന്നു.
ഈ വ്യാജ മുടി കൊടുത്തു കാന്തപുരത്തിനെ പറ്റിച്ച അഹ്മദ് ഖസ്രജിയുടെ കുടുമ്പത്തില്‍ നിന്ന് തന്നെ പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറും അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിതസഭാ അംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ കത്തിനുള്ള മറുപടിയില്‍ തങ്ങളുടെ പിതാവിന്റെ കാലത്തോ അതിന് മുമ്പോ അങ്ങനെയൊരു മുടിയെ കുറിച്ച് കേട്ടിട്ട് പോലുമില്ലെന്ന് അഹ്മദ് ഖസ്രജിയുടെ  ജ്യേഷ്ടന്‍ ഹസ്സന്‍ ഖസ്രാജി വെളിപ്പെടുത്തുന്നു.
ഹസ്സന്‍ ഖസ്രജിയെ കള്ള് വ്യപാരിയെന്നും അധോലോകനെന്നും മറ്റുമാണ് ഇപ്പോള്‍ കാന്ത ഭക്തര്‍ വിശേഷിപ്പിച്ചു കൊണ്ടിരിക്കുന്നത്.
പ്രവാചകന്റെ തിരു മുടി പോലും  തനിക്കു അജയ്യനാകാനുള്ള ചവിട്ടുപടികളാക്കിയ ഈ കപടന്‍ കാന്തനെ ഇനിയും ഒന്നാം ഖലീഫയുടെ പേര്‍ ചേര്‍ത്ത് വിളിക്കുന്നതില്‍ അനൌചിത്യമുണ്ട്.
ബാബയുടെ സമാധിയില്‍ ചെന്ന് പുതിയ അവതാരം പൂണ്ട് പഴയ രാജുവിനെപ്പോലെ ഒന്ന് ബോധംകെട്ടുവീണ് തലയറ്റുപോയ പാറ്റയെപോലെ നട്ടം കറങ്ങുന്ന സായി ഭക്തര്‍ക്ക് ഒരാശ്വാസമായി ഒരു പുനര്‍ജന്മ നാടകം കളിച്ചു നോക്ക് ...
അല്ലാതെ ഈ ഉമ്മത്ത്‌ താങ്കളുടെ വാലില്‍ പിടിച്ച് ജയ് വിളിച്ച് കൂടെ വരുമെന്ന് ധരിച്ചുവെച്ചിട്ടുണ്ടെങ്കില്‍ അതങ്ങ് പള്ളീ പറഞ്ഞാ മതി......

22 comments:

  1. കഴിഞ്ഞ നൂറ്റാണ്ട് വരെ ലോകത്തെവിടെയും പ്രവാചകന്റെ മുടി സൂക്ഷിക്കാന്‍ പള്ളി പണിതതിനു തെളിവുകളില്ലെങ്കില്‍ ഇപ്പൊ ഈ ചെയ്യാന്‍ പോകുന്നത് ബിദ്അത് അല്ലെ ആവൊ..അള്ളാഹു കാക്കട്ടെ..

    ReplyDelete
  2. അല്ലാതെ ഈ ഉമ്മത്ത്‌ താങ്കളുടെ വാലില്‍ പിടിച്ച് ജയ് വിളിച്ച് കൂടെ വരുമെന്ന് ധരിച്ചുവെച്ചിട്ടുണ്ടെങ്കില്‍ അതങ്ങ് പള്ളീ പറഞ്ഞാ മതി.

    ഇനി ഇത് പറയാന്‍ കക്ഷി പള്ളി പണിതുകളയും! :))

    ReplyDelete
  3. അബൂദാബി നഗര ഹൃദയത്തില്‍ മുമ്പ് ഇത്തിസാലാത്തിനു സമീപത്തുള്ള ശൈഖ് സായിദ് മസ്ജിദിനു സമീപത്തുള്ള ഡാന്‍സ് ബാര്‍ ഹോട്ടല്‍ നടത്തിയതിനു വീട്ടില്‍ നിന്നും പുറത്താക്കിയ ആളാണ് ഈ ഹസൻ ഖസ്രജി. അവരുടെ കുടുംബ്മോ അബൂദാബി ഔഖാഫൊ പണ്ഠിതന്മാരോ നിഷേധിച്ചിട്ടില്ലെന്നു മാത്രമല്ല അവിടെ പോയി ബറക്കത്തെടുക്കുന്നവരാണു.
    നഗരത്തില്‍ പള്ളിക്കു സമീപമുള്ള ഈ ബാര്‍ ഹോട്ടലിനെതിരെ സംസാരിച്ചതിനാണു നീണ്ടകാലം സമദാനി സാഹിബിനു യു.എ.യിലേക്ക് പ്രവേശന നിരോധനം ഏര്പെമടുത്തിയത്.
    അദ്ദേഹത്തിനെ കുറിച്ചു കൂടുതല്‍ സമദാനി സാഹിബു തന്നെ വെളിപ്പെടുത്തും.
    അബൂദാബിയിലെ മുസ്ലിം ലീഗുകാര്‍ക്കും ഇ.കെ സുന്നികളും മറക്കില്ല ഇതൊരിക്കലും..... ആ ഹസ്സന്റെ കൂട്ട് നദ് വി ക്കു റസൂലിനേക്കാളും വിശ്വാസം....!.

    ReplyDelete
  4. @ അനോണീ..
    മാധ്യമത്തിലെ പ്രതികരണ കോളത്തിലാണ് ഈ കുറിപ്പ് ആദ്യം കണ്ടത്.ഇതിന്റെ സത്യാവസ്ഥ പടച്ചവനു മാത്രമേ അറിയൂ..

    ReplyDelete
  5. നമ്മള്‍ ആദ്യം പഠിക്കേണ്ടത്‌ പണ്ഡിതന്മാരെ ബഹുമാനിക്കാനാണ്.....നമ്മള്‍ ജാഹിലുകള്‍ എന്തിനാ അവര്‍ ചെയ്യുന്നത് ചിക്കിചികയാന്‍ നടക്കുന്നത് ....ഇതിനൊക്കെ നാളെ നാം ഉത്തരം പറയേണ്ടി വരും ....പറഞ്ഞ വാക്കുകളും കയ്യില്‍ നിന്ന് വിട്ട കല്ലും തിരിച്ചു കിട്...ടില്ല ......

    ഇവിടെ കമന്റ്‌ ചെയ്യുന്നവര്‍ എല്ലാരും ഏതെന്കിലും "ഗ്രൂപ്പില്‍" മെമ്പര്‍ ആണെന്ന് ധരിക്കരുത്....സംയമനം എന്നതിന് പല അര്‍ത്ഥവുമുണ്ട്.......തെറി നിര്‍ത്തുന്നതിനും സംയമനം എന്ന് പറയും....തിരുകേശം തന്നെയാണെന്ന് കുറച്ചു കഴിഞ്ഞിട്ടാണ് മനസ്സിലവുന്നതെന്കില്‍ അത് വരെ ചെയ്ത ധിക്കാരം നിങ്ങള്‍ക്ക്‌ തിരിച്ചെടുക്കാന്‍ സാധിക്കുമോ??? അത് കൊണ്ട് നിഷ്പക്ഷമായി നിന്ന് കൂടെ??? അതല്ലേ നമ്മുടെ ഭാവിക്ക്‌ നല്ലത്???? ഇതൊക്കെ പറയുമ്പോ ഞാന്‍ ഏതെന്കിലും ഗ്രൂപ്പിന്റെ ആള്‍ ആണെന്ന് തെറ്റിദ്ധരിക്കരുത്....രണ്ടിലും എനിക്ക് താല്പര്യമില്ല.......ചിലതൊക്കെ കേള്‍കുമ്പോ സങ്കടം വരുന്നു.....ദഹിക്കാത്തത് തിന്നരുത് ദഹനക്കേട് വരും...പ്രതേകിച്ചും മുത്ത്‌ നബിയുടെ കാര്യത്തില്‍

    ReplyDelete
  6. @Nispakshan
    മുത്തുനബിയുടെ കാര്യത്തിലായതിനാലാണ് ഇത്രയും നീരസം ഈയൊരു കള്ളത്തരത്തോട് കാണിക്കുന്നത്.നിഴല്‍ വിവാദവും സനദുവിവാദവുമൊക്കെ കഴിഞ്ഞിട്ടും തൃപ്തികരമായ ഒരു വിശദീകരണം പോലും ഇതിനെ അനുകൂലിക്കുന്നവരില്‍ നിന്ന് ഉണ്ടായിട്ടില്ല. വിശ്വാസം കളങ്കപ്പെട്ടതല്ലെങ്കില്‍ ഇനിയും തെറ്റ് തിരുത്താനുള്ള സമയമുണ്ടല്ലോ..
    "മുസ്ലിയാര്‍ നിന്ന് പാത്തിയാല്‍ കുട്ടികള്‍ നടന്നു പാത്തും " എന്നാണല്ലോ
    അപ്പൊ ഇതും ഇതിലപ്പുറവും കേള്‍ക്കും. ഇസ്ലാമിന്‍റെ അധ്യാപനം അതല്ല എന്നാണ് നിഷ്പക്ഷനോട് ഓര്‍മ്മപ്പെടുത്താനുള്ളത്.
    ഖലീഫയെ പോലും തിരുത്തിയ അണികളുള്ള സാംസ്കാരിക പക്ഷമാണിത്.

    "ജാഹിലിയ്യത്ത് ഒരു പോരായ്കയാണ്. അത് ഒരു അലങ്കാരമായി കൊണ്ട് നടക്കരുത്."
    (നിഷ്പക്ഷന്‍ മാത്രം കേള്‍ക്കാന്‍ സ്വകാര്യത്തില്‍..)

    ReplyDelete
  7. @nishpakshan...
    ഈ പോസ്റ്റിലുള്ള "തെറി " ഒന്ന് തൊട്ടു കാണിക്കാമോ?

    ReplyDelete
  8. ﻤﻥ ﺘﺭﻙ ﺍﻟﺼﻼﺓ ﺴﻨﻴﻥ، ﺃﻭ ﺤﺒﺱ ﻏﻴﺭﻩ ﻋﻥ ﺍﻟﺼﻼﺓ ﺴﻨﻴﻥ ﻻ ﺃﻜﻔﺭﻩ، ﻭﻤﻥ ﺁﺫﻯ ﺸﻌﺭﺓ ﻤﻥ ﺸﻌﺭﺍﺘﻙ، ﺃﻭ ﺠﺯﺀ ﻤﻥ
    ﻨﻌﻠﻙ ﺃﻜﻔﺭﻩ. (ﻤﻥ ﺘﻔﺴﻴﺭ ﺍﻟﺭﺍﺯﻱ ﺴﻭﺭﺓ ﺍﻟﻀﺤﻰ ﻓﻲ ﺘﻔﺴﻴﺭ ﻭﻟﺴﻭﻑ ﻴﻌﻁﻴﻙ ﺭﺒﻙ ﻓﺘﺭﻀﻰ

    ReplyDelete
  9. പ്രവാചക തിരു ശേഷിപ്പുകള്‍ക്ക് പ്രസക്തിയുണ്ടെന്നുള്ളത് അവിതര്‍ക്കമാണ്. അതംഗീകരിക്കുന്നതിനു വെകതമായ സനദ് വേണ്ടത് അനിവാര്യമാണ് എന്നിടത്ത് താങ്കളുടെ എഴുത്ത് പ്രസക്തമാണ്. താങ്കള്‍ ഉപയോഗിച്ച 'കബര്‍ പൂജയും വ്യക്തിപൂജയും പൌരോഹിത്യവും' എന്നൊന്നും കേരളത്തിലെ ഭുരി പക്ഷ മുസ്ലിം സമൂഹത്തിന്റെ ഇടയില്‍ ഇല്ല. അത്തരം പ്രയോഗങ്ങള്‍ വഹാബികളുടെ വിസര്‍ജ്യങ്ങള്‍ മാത്രമാണ്. അല്ലാഹു കാമിലായ ഈമാന്‍ എല്ലാവര്ക്കും തരട്ടെ.

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. sayed ..
    മലയാള പരിഭാഷ കൂടെ എഴുതിയിരുന്നെങ്കില്‍ നന്നായിരുന്നു.

    ReplyDelete
  12. കാഴ്ചക്കാരന്‍..
    കബറ്കള്‍ക്ക് മുകളില്‍ കെട്ടിടങ്ങള്‍ ഒരുപാട് കെട്ടിയുണ്ടാക്കിയിട്ടുണ്ട് കേരളത്തില്‍.ആ കെട്ടിടങ്ങള്‍ക്ക് അകത്ത് നടക്കുന്നത് എന്താണ് എന്ന കാര്യത്തില്‍ ഇന്ന്‍ അത് ചെയ്യുന്നവര്‍ തന്നെ ഒരു ഏകോപിച്ച തീരുമാനത്തിലെത്തിയിട്ടില്ല. പ്രാര്‍ത്ഥനയാണോ?,ആരാധനയാണോ?,വണക്കമാണോ?....
    പൂജയാണോ?
    ഈ പറഞ്ഞവയില്‍ നിന്നെല്ലാം താരതമ്യേന ഭേദപ്പെട്ട ഒരു വാക്ക് തീര്‍ച്ചയായും പൂജ തന്നെയായിരിക്കും. പൂവ് ഇലകള്‍ പോലോത്തത് കൊണ്ടുള്ള തര്‍പ്പണത്തെയാണ്‌ പൂജ എന്ന് പറയുന്നത്. ഇത് പല ജാറങ്ങളിലും നടക്കുന്നുണ്ട് താനും. പുത്തന്‍പള്ളി സ്വദേശികള്‍ക്ക് അത് പ്രത്യേകം ബോധ്യപ്പെടുത്തേണ്ട കാര്യമില്ല.പൂവിനും കായിനും പകരം പച്ചപ്പട്ടാണ് അവിടെ തര്‍പ്പണം ചെയ്യുന്നതെന്ന് മാത്രം.
    അന്യ മതസ്ഥര്‍ ഉപയോഗിക്കുന്ന വാക്ക് എന്ന നിലക്ക് മാത്രം ആ വാക്കിനെ ഒഴിച്ച് നിര്‍ത്താമായിരുന്നു എന്നാണ് കാഴ്ചക്കാരന്‍ പറഞ്ഞതെങ്കില്‍ അംഗീകരിക്കാമായിരുന്നു.അല്ലാതെ അതൊന്നും മുസ്ലിംകള്‍ക്കിടയില്‍ നില നില്‍ക്കുന്നില്ല എന്ന് പറയണമെങ്കില്‍ കളവു പറയേണ്ടി വരും.

    ReplyDelete
  13. വിവരമില്ലാത്ത അനുയായി വൃന്ദങ്ങള്‍ ഉള്ളിടത്താണ് ഇത്തരം അവതാരങ്ങള്‍ അവതരിക്കുന്നത്.
    അതിനാല്‍ ജനങ്ങളെ കഴിയുന്നത്ര ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കാം.
    ഈ പോസ്റ്റ് നല്ലൊരു മാതൃകയാണ്.

    ReplyDelete
  14. :))

    ശ്രദ്ധേയന്റെ പോസ്റ്റിനോട് കൂട്ടി വായിക്കുന്നു :)

    ReplyDelete
  15. @ നിശാസുരഭി
    അതെ..ശ്രദ്ധേയന്‍ ഈ വിഷയത്തില്‍ കാണിച്ച ആത്മാര്‍ഥതയുടെ ഓരം പറ്റി പിറന്ന പോസ്റ്റ്‌ തന്നെയാണിത്.
    ശങ്കരനാരായനെട്ടന്‍ എന്താ ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല.
    @jayarajmurukkumpuzha
    നന്ദി..വീണ്ടും വരണം.
    @mayflowers
    ഞാന്‍ ബ്ലോഗ്‌ തുടങ്ങുന്നതിനു കുറെ മുമ്പ് തന്നെ അവിടെ പലവട്ടം സന്ദര്‍ശിച്ചിട്ടുണ്ട്.എന്റെ വീട്ടില്‍ വിരുന്നിനെത്തുമെന്ന് അന്നൊന്നും വിചാരിച്ചിരുന്നില്ല.
    നന്ദി..
    @shameer..
    എന്തെങ്കിലുമൊരു കമെന്റ്റ്‌ പറയാമായിരുന്നു...നന്നയില്ലാന്നെന്കിലും...

    ReplyDelete
  16. മതവും, രാഷ്ട്രീയവും ചെറുതിനത്ര ദഹിക്കില്ല.
    അതുപോലുള്ളവര്‍ വരുന്നുണ്ടാകാം കാണുന്നുണ്ടാകാം, ഒന്നും മിണ്ടാതെ പോകുന്നും ഉണ്ടാകാം
    എഴുതാനുള്ള കഴിവുണ്ട്. അപ്പൊ പിന്നെ കാണാം

    ചെറുതിവ്ടെ വന്നു എന്നതിനൊരു തെളിവ് മാത്രം :)

    ReplyDelete
  17. I'm a bit late, but better late than never.

    സായി ബാബയുടെ കാര്യം അറിയില്ല, കച്ചവടമായിരുന്നെങ്കിലും ചിലര്‍ക്കൊക്കെ എന്തെങ്കിലും ഉപകാരമുണ്ടായിട്ടുണ്ട്.
    ഈ മുസ്ല്യാരെ കൊണ്ട് രാജ്യത്തിനോ സമുടായത്തിനോ എന്ത് ഉപകാരമാണ് കിട്ടിയത്. കേരള മുസ്ലിംകളുടെ ചിന്താ ശക്തി ഇനിയും ഒരുപാട് വളരേണ്ടിയിരിക്കുന്നു എന്നതിന് തെളിവാണ് ഈ പറയുന്ന കള്ളന്മാരുടെയൊക്കെ പിന്നാലെ പോവാന്‍ ഇന്നും ആള്‍ക്കാരെ കിട്ടുന്നത്.
    രണ്ടുപേരെയും താരതമ്യം ചെയ്തതിനോട് ഒട്ടും യോജിപ്പില്ല, കാരണം സായിബാബ എത്രയോ മാന്യന്‍ ഒരു പാവം മാജിക്കുകാരന്‍ മാത്രം. മറ്റെയാള്‍...അധികം പറയുന്നില്ല.

    ReplyDelete
  18. kalakki ...............
    ikka cheyyunatum oru punnya karmam
    janangale kapalipich busines lakshyamidunna abujahalinte pinkamikal kethire sabdam uyarthendath oro musliminteyum kadama thanne.
    allahu anugrahikate.........
    orayiram asamsakal

    ReplyDelete
  19. വിശ്വാസികള്‍ വിശ്വസിക്കട്ടെ അവിശ്വാസികള്‍ അവിശ്വസിക്കട്ടെ....!

    ReplyDelete
  20. ... വന്നു...വായിച്ചു...ഭാവുകങ്ങള്‍...

    ReplyDelete