Sunday, February 20, 2011

തുടക്കം

ഒരു ഇട്ടാവട്ടത്ത്‌ കഴിഞ്ഞു കൂടി നേരെ ദുബായില്‍ ലാന്‍ഡ്‌ ചെയ്തവനാണ് ഞാന്‍.ലോക വിവരം കുറവായതിന്റെ സകല വിവരക്കേടുകളും കാട്ടുകയും കാട്ടിയതിനു വാങ്ങുകയും ചെയ്തതിനു ശേഷം ഇപ്പൊ വിവരം വെച്ചൂന്നൊരു തോന്നലും വന്നു.അങ്ങനെയാണ് ഈയൊരു ബ്ലോഗ്‌ തുടങ്ങുന്നത്. വമ്പന്‍ സ്രാവ് കല്‍ക്കിടയിലേക്ക് ഒരു ചെറുമീന്‍ കണക്കെ വന്നവനായത്‌ കൊണ്ട് കണ്ണില്‍ പെടാനും പ്രയാസമാണ്.ആദ്യം ഇത്രയും എഴുതീട്ട് നോക്കട്ടെ ;കാണാനും കേള്‍ക്കാനുമൊക്കെ ആരെങ്കിലും ഉണ്ടോന്ന്.എന്നിട്ടാവാം ബാക്കി.

8 comments:

  1. 'വെച്ച വിവരം' ഏറ്റവും ചെറിയതാണെന്നും ഇനിയുമറിയാന്‍ ഏറെയേറെ ബാക്കി കിടക്കുന്നുന്നുവെന്നും തിരിച്ചറിയാന്‍ ബൂലോകത്തുള്ള സഞ്ചാരം ഉപകരിക്കുമാറാകട്ടെ. ചെറിയവന്റെ ഈ യാത്ര ഏറ്റവും വലിയവനിലേക്കാവട്ടെ. സ്വയം 'ക്ഷണിഞ്ഞു' വന്ന് ചെറിയവന്റെ ഈ വലിയ ലോകം ഞാന്‍ ഉദ്ഘാടിക്കുന്നു. :)

    ReplyDelete
  2. സ്വയം ക്ഷണിഞ്ഞു വന്ന് ഇത് ഉദ്ഘാടിച്ചു തന്നതിന് അപ്പൊ തന്നെ മനസ്സറിഞ്ഞു പ്രാര്‍ത്ഥിച്ചു.
    അതിലപ്പുറം ഒരു നന്ദിയും നന്ദിവാക്കും എനിക്ക് ഓര്‍മ്മ വന്നില്ല.എങ്കിലും നാട്ടുനടപ്പിനെയും മാനിക്കുന്നു.
    നന്ദി..നന്ദി..
    (ശ്രദ്ധേയന്‍ നന്നായി ശ്രദ്ധിക്കുന്നുണ്ട്.അതെനിക്ക് ബോധ്യപ്പെട്ടു.)

    ReplyDelete
  3. താങ്കള്‍ക്കു ഭാഗ്യമുണ്ട് "കരിനാക്ക് വളച്ചു വല്ലതും പറഞ്ഞാല്‍ ഫലിക്കുമെന്നാ"
    ഉത്ഘാടനം നടത്തിയവന്‍ കരിനാക്കനാണെന്ന് അറിയാമല്ലോ
    അപ്പൊ സധൈര്യം തുടങ്ങിക്കോ..."വലിയവന്റെ കൊച്ചു വര്‍ത്തമാനങ്ങള്‍ക്കു" ഞങ്ങള്‍ കാതോര്‍ക്കുന്നു

    ReplyDelete
  4. കാത്തിരിപ്പിനു നന്ദി..
    പണിപ്പുരയിലാണ്.

    ReplyDelete
  5. ബൂലോകത്ത് വച്ച ഈ ചെറിയ കാല്‍വെപ്പ് ക്രമേണ ഒരു വര്കുതിപ്പായി മാറട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  6. നല്ല തുടക്കം .... ലളിതം.. സുന്ദരം ..

    ബ്ലോഗിങ്ങ് തുടരുക.. മനസ്സില്‍ വരുന്നതൊക്കെ എഴുതി കുറിക്കുക .. വിഷയത്തെ കുറിച്ച് വേവലാതി വേണ്ട - പറയുന്നതെന്തും വിഷയമാണ്.

    പിന്നെ നിനക്ക് അനുഭവങ്ങളുടെ (മണ്ടത്തരങ്ങളുടെ) ഒരു വേര്‍ഹൌസ് തന്നെ ഉള്ളത് കൊണ്ട് വിഷയ ദാരിദ്ര്യം ഉണ്ടാകില്ല...

    എല്ലാവിധ ആശംസകളും നേര്‍ന്നുകൊണ്ട്...

    ReplyDelete
  7. ചെറിയ ഒരു തുടക്കം..
    A giant leap for mankind എന്ന് പറഞ്ഞപോലെയാവട്ടെ

    ReplyDelete
  8. ellam vayichu. blog thelinju thilangi varate. ella aasamsakalum.

    ReplyDelete